വശ്യം’ എന്നാൽ എന്ത് ?
“നിരുപദ്രവകരമായ, നിർദ്ദോഷകരമായ മാർഗ്ഗത്തിൽ കൂടി എതിർ ലിംഗത്തെ ആകർഷിക്കൽ' എന്ന അർത്ഥമാണ് വശ്യം എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്.
വശീകരണവും ആകർഷണാദികളും ഇതിൽ അന്തർഭവിക്കുന്നു. സത്യധർമ്മാദികളെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന കർമ്മങ്ങളിൽ നിന്നുണ്ടാവുന്ന സിദ്ധിയനുസരിച്ച് ഒരു അന്യനെ അല്ലെങ്കിൽ അന്യയെ സമീപിച്ചാൽ ആ വ്യക്തിക്കുണ്ടാവുന്ന നിഷ്ക്കളങ്കമായ അടുപ്പമാണ്
ആ ഫലം.
"വശ്യം വചനകാരിത്വം' എന്നാണ് തന്ത്രഗ്രന്ഥങ്ങളിൽ വശ്യത്തിനു വിവക്ഷിച്ച അർത്ഥം.
വചനകാരിയാവുക; സാദ്ധ്യൻ തന്റെ വാക്കുകളനുസരിച്ച് പ്രവർത്തി ക്കുക. അതിന് മനസ്സാണ് അതിപ്രധാനം. സത്യധർമ്മാദികൾ അതിന് സഹായികളായാൽ വിരോധികളാണെങ്കിൽ പോലും ആ കർമ്മാവസാ നത്തിൽ അയാളോടുണ്ടാവുന്ന സന്തോഷവും അയാളുടെ ഇഷ്ടാനു സരണം പ്രവർത്തിക്കുവാൻ പെട്ടെന്നുണ്ടാവുന്ന ഒരു മനസ്സുമാറ്റവുമാണ് വശ്യസ്വരൂപം. സാത്വികന്മാർ സാത്വികമൂർത്തികളെ സാത്വികമന്ത്രങ്ങളെ കൊണ്ടുപാസിച്ച് സത്ഫലം സാധിക്കുന്നു.
ഒരുവന് ഒരുവളോട് അല്ലെങ്കിൽ ഒരുവൾക്ക് ഒരുവനോട് ഇഷ്ടം തോന്നുന്നുവെങ്കിൽ ആദ്യമായി ആ ഇഷ്ടം എതിർലിംഗത്ത അറിയിക്കുക. നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ വീണ്ടും ഒരിക്കൽ കൂടി നിർബ്ബന്ധിക്കുക. എല്ലാ വഴികളും അടയുകയാ ണെങ്കിൽ മാത്രമേ "വശ്യം' തുടങ്ങിയ കർമ്മങ്ങളിലേയ്ക്കു കടക്കാവൂ. വശ്യമന്ത്രങ്ങളും യന്ത്രധാരണവും തികച്ചും സാത്വികമായിട്ടായിരി ക്കുകയും വേണം.
പണ്ടുകാലം തൊട്ടേ സ്വീകരിച്ചുപോരുന്ന ഈ വിധികൾ ഋഷീശ്വര ന്മാരാൽ ചിട്ടപ്പെടുത്തിയിട്ടുള്ളവയും അനുഭവസിദ്ധികരമായിട്ടു ള്ളവയുമാണ്.
Comments
Post a Comment